വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുന്ന ഹൃദയരോഗ വിഭാഗം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മി​റ്റി ആവശ്യപ്പെട്ടു
ദിനംപ്രതി നിരവധിയാളുകളാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ എത്തുന്നത്. ഇവർക്ക് മതിയായ ചികിത്സ നൽകാൻ സാധിക്കുന്നില്ല. ഗുരുതാരാവസ്ഥയിലുള്ളവർക്ക് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിപ്പെടാൻ സാധിക്കാതെ ജീവൻപോലും നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത് ഈ ദുരവസ്ഥക്ക് എത്രയും വേഗം പ്രതിവിധിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മ​റ്റി അംഗം പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, ജില്ലാ സെക്രട്ടറിമാരായ അഡ്വ.പി.കെ.ഷാജി, ബിജു പറപ്പള്ളി, വെള്ളുർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, അഡ്വ. ആന്റണി കളമ്പുകാടൻ, ഫെപ്പിച്ചൻ തുരുത്തിയിൽ, ജോസ് കാട്ടിപ്പറമ്പിൽ , റജി ആറായ്ക്കൻ ,കെ.സി. ജെയിംസ്, അപ്പുക്കുട്ടൻ ഇടക്കരി, കെ.എം. ലാലിച്ചൻ മണ്ണാംമ്പത്ത് , ജെയിംസ് മാണിക്കനാംപറമ്പിൽ എന്നിവർ സംസാരിച്ചു.