വൈക്കം : യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സോണി സണ്ണി മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡന്റുമാരായ ഇ.വി അജയകുമാർ, സന്തീപ് ടി. സന്തോഷ്, ഹരീഷ് കുമാർ, ലിബിൻ വിൽസൺ, ജോൺ ജോസഫ്, ആർ.റോഷി, കെ.വി വിശാലാക്ഷി, ഇ.വി അഘിലമോൾ തുടങ്ങിയവർ പങ്കെടുത്തു.