ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറായിരുന്ന സി.ജി രമേശിന്റെ ഒന്നാമത് ചരമ വാർഷിക ദിനം യൂണിയൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, യൂണിയൻ കൗൺസിലംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവുമെന്റ്, വൈദിക യോഗം, സൈബർ സേന തുടങ്ങിയ പോഷക സംഘടനകളുടെ താലൂക്ക് യൂണിയൻ ഭാരവാഹികൾ, യൂണിയൻ സ്റ്റാഫംഗങ്ങൾ എന്നിവർ ചേർന്ന് പ്രാർത്ഥനയും സി.ജി രമേശന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി