കുറിച്ചി : ഇത്തിത്താനത്ത് വൻതേനീച്ച കൂട്ടം ഭീഷണിയായി മാറുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ പ്രവൃത്തി ഏറ്റെടുത്ത തരിശു ഭൂമി വൃത്തിയാക്കി വരുമ്പോഴാണ് തേനീച്ച കൂട്ടത്തെ കണ്ടെത്തിയത്. തൊഴിലാളികൾ ഭയന്ന് പ്രദേശത്തെ വൃത്തിയാക്കൽ അവസാനിപ്പിച്ചു. തേനീച്ചകൂട്ടം തമ്പടിച്ചിരുക്കുന്ന മരത്തിന് സമീപം കോളനിയാണുള്ളത്. പഞ്ചായത്ത് മെമ്പർ ബി.ആർ മഞ്ജീഷ് സ്ഥലത്ത് എത്തി പ്രദേശവാസികളോട് സംസാരിച്ചശേഷം വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.