
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാഡമിക് യൂണിയൻ ഓണററി പ്രൊഫസർ പദവി നൽകി ആദരിക്കുന്നു. അക്കാഡമിക് യൂണിയന്റെ പൂർണാംഗത്വത്തിനും ഓണററി പ്രൊഫസർമാരുടെ വിദഗ്ദ്ധസമിതി അംഗത്വത്തിനും സാബു തോമസിനെ തെരഞ്ഞെടുത്തതായി പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻ ജൂലിയ മേ അറിയിച്ചു. ശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം, വിദ്യാഭ്യാസ മാനേജ്‌മെന്റ് സമൂഹത്തിന്റെ പൊതുവായ വികസനം തുടങ്ങിയ മേഖലകളിൽ ക്രിയാത്മക സംഭാവനകൾ മുൻനിർത്തിയാണ് ഈ ബഹുമതി അക്കാഡമിക് യൂണിയൻ നൽകുന്നത്. പോളിമർ-നാനോ ശാസ്ത്ര മേഖലകളിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ഗവേഷകനുമാണ് ഡോ. സാബു തോമസ്.