കടുത്തുരുത്തി : കടുത്തുരുത്തി മണ്ഡലത്തിൽ സ്വന്തമായി സ്ഥലം ലഭിക്കുന്ന മുഴുവൻ അങ്കണവാടികൾക്കും എം.എൽ.എ ഫണ്ടും സർക്കാർ ഫണ്ടും ലഭ്യമാക്കി ആധുനിക നിലവാരത്തിൽ കെട്ടിടം നിർമിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന കാണക്കാരി പഞ്ചായത്തിലെ ഏഴാം വാർഡിലെ 102ാം നമ്പർ അങ്കണവാടി മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. പഞ്ചായത്ത് മെമ്പർ ബെറ്റ്‌സിമോൾ ജോഷി അദ്ധ്യക്ഷത വഹിച്ചു. റോയി ചാണകപ്പാറ, ജാൻസി തോമസ്, സി.കെ. ശ്രീലത, കെ.പി. സെലീന, ജി.ബി. അമ്പിളി മോൾ, ടി.പി. ശ്രീദേവി, പി.കെ. ജസീന്ത, ജോയി ആലുങ്കൽ, നിശാ പി.രാജ്, അമ്പിളി സജി എന്നിവർ പ്രസംഗിച്ചു.