
കോട്ടയം: തദ്ദേശ സ്വയംഭരണ ദിനാഘോഷം ഇന്ന് 3ന് മാമ്മൻ മാപ്പിള ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്‌ക്കാരം, മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള പുരസ്‌കാരം എന്നിവ ചീഫ് വിപ്പ് എൻ.ജയരാജ് വിതരണം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ,. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ എന്നിവർ പ്രസംഗിക്കും.