പാലാ : ഐ.എൻ.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ജോസഫിന് സ്വീകരണം നൽകി. തുടർന്ന് നടന്ന നേതൃയോഗത്തിൽ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ഐക്യ ട്രേഡ് യൂണിയന്റെ ജില്ലാ വാഹനപ്രചാരണം പാലാ നിയോജകമണ്ഡലത്തിൽ പ്രവേശിക്കുമ്പോൾ വമ്പിച്ച സ്വീകരണം നൽകുന്നതിന് തീരുമാനിച്ചു. രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഷോജി ഗോപി, പ്രേംജി ആർ, ആർ. സജീവ്, അപ്പച്ചൻ കളറുപാറ, സന്തോഷ് മണർകാട്ട്, വി.സി.പ്രിൻസ്, ഹരിദാസ് അടമത്തറ, ജോർജ്ജുകുട്ടി ചെമ്പകശ്ശേരി, ഉണ്ണി കുളപ്പുറം, രാജേഷ് കാരക്കാട്ട്, ബിനോയി ചൂരനോലി, ശശിധരൻ നായർ വള്ളിച്ചിറ, ഷാജി ആന്റണി, ഫിലോമിന ഫിലിപ്പ്, ബന്നി മറ്റം, പി.എസ്. രാജപ്പൻ, മനോജ് വള്ളിച്ചിറ, ബൈജു പി.ജെ. എന്നിവർ പ്രസംഗിച്ചു.