
കോട്ടയം: ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒഴിവിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 1978 ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്‌സ് (അപ്പോയിന്റ്‌മെന്റ് ആന്റ് കണ്ടീഷൻസ് ഒഫ് സർവീസസ്) ആൻഡ് കണ്ടക്ട് ഒഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ച് യോഗ്യകൾ ഉള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ഫോട്ടോ പതിപ്പിച്ച അപേക്ഷയും
യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 26 ന് വൈകിട്ട് മൂന്നിനകം കളക്ടറുടെ ഓഫീസിൽ നൽകണമെന്ന് അധികൃതർ അറിയിച്ചു.