milk

ഏറ്റുമാനൂർ: പുന്നത്തുറ ക്ഷീരോദ്പാദക സഹകരണ സംഘം തോമസ് ചാഴികാടൻ എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം 21 ന് രാവിലെ 11ന് എം.പി. നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ് അദ്ധ്യക്ഷത വഹിക്കും. 180 ക്ഷീകർഷകർ അംഗമായിട്ടുള്ള സംഘത്തിൽ ദിവസവും 600 മുതൽ 650 വരെ ലിറ്റർ പാൽ സംഭരിക്കുന്നുണ്ടെന്ന് ക്ഷീര സംഘം പ്രസിഡന്റ് ബേബി ജോസഫ്, സെക്രട്ടറി റോബിൻ വർഗീസ്, ബ്ലോക്ക് ക്ഷീര വികസന ഓഫിസർ രാജി എസ്. മണി എന്നിവർ പറഞ്ഞു.