kseb

അയ്മനം: അയ്മനം കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസിന്റെ മന്ദിരം ഉദ്ഘാടനം 25ന് രാവിലെ 10ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ ഡപ്യൂട്ടി ചീഫ് എൻജിനീയർ എബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാനായി അജയൻ കെ.മേനോൻ, വൈസ് ചെയർമാൻമാരായി കെ.ആർ അജയ്, രശ്മി പ്രസാദ്, സി.ടി രാജേഷ്, ഷീനാമോൾ, റൂബി ചാക്കോ എന്നിവരെയും കൺവീനറായി എക്‌സി. എൻജിനീയർ ബിബി പി.ജേക്കബിനെയും തിരഞ്ഞെ‌ുടുത്തു.