
കോട്ടയം: പദ്ധതി നിർവഹണത്തിന്റെ അവസാനമാസം ഫണ്ട് ചെലവഴിക്കുന്നത് തടസപ്പെടുത്തുന്ന ശ്രമങ്ങളാണ് കോട്ടയം നഗരസഭയിലെ ഇടതുപക്ഷത്തിന്റെ അജണ്ടയെന്ന് നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. നഗരത്തിന്റെ വിവിധ വാർഡുകളിൽ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ പ്രോജക്ടുകൾക്ക് ഫണ്ട് നൽകുന്നതിന് ചെയർപേഴ്‌സനെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. അടിയന്തര പ്രാധാന്യമുള്ള വർക്കുകൾക്ക് ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റിന്റെ എസ്റ്റിമേറ്റ് പ്രകാരം തുക ഡിപ്പോസിറ്റ് ചെയ്യുന്നതിന് തീരുമാനിക്കുന്നതിനെയാണ് ഇടതുപക്ഷം തടസ്സപ്പെടുത്തുന്നത്. ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകൾക്ക് സർക്കാർ സഹായം നൽകാത്തതിനാലാണ് വിഷയത്തിന്റെ ഗൗരവം കണക്കാക്കി നഗരത്തിലെ ജനങ്ങൾക്കായി നഗരസഭ ഫണ്ട് നൽകുന്നതിന് തീരുമാനിച്ചതെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.