ചങ്ങനാശേരി : കെ.എസ്.ആർ.ടി.സി. പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ചങ്ങനാശേരി യൂണിറ്റിന്റെ 42ാമത് വാർഷികം അർക്കാലിയ ഹാളിൽ 21 ന് രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി അഡ്വ.പി.എ. മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സി.ജെ. ജോസഫ്, ജില്ലാ സെക്രട്ടറി എ.വി. ഓമനക്കുട്ടൻ എന്നിവർ പങ്കെടുക്കും.