വൈക്കം : പ്രവർത്തനം നിലച്ചുപോയ നഗരസഭ പൊതുശ്മശാനം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കണമെന്ന് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് നേരത്തെ നിർമാണം പൂർത്തിയാക്കിയ പൊതുശ്മശാനം നവീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ മാസങ്ങൾക്ക് മുൻപ് യന്ത്റത്തരകരാർ മൂലം പ്റവർത്തനം നിലച്ചു. കൊവിഡ് ബാധിച്ചുമരിച്ചയാളുടെ മൃതശരീരം പൂർണമായി സംസ്‌കരിക്കാൻ കഴിയാതെ വന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. നഗരസഭയുടെ നിരുത്തരവാദിത്വവും അഴിമതിയുമാണ് ശ്മശാനത്തിന്റെ പ്രവർത്തനം നിലക്കാൻ കാരണമെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. ശ്മശാനം പ്രവർത്തനക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ ആരംഭിക്കാനും എ.ഐ.വൈ.എഫ് യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.കെ അനിൽകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, വൈസ് പ്രസിഡന്റ് വി.ടി മനീഷ്, ജോയിന്റ് സെക്രട്ടറിമാരായ എ.കെ അഖിൽ, സുജിത് സുരേഷ് എന്നിവർ പ്രസംഗിച്ചു.