kozhy

കോട്ടയം : വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജനറൽ, പട്ടികജാതി വിഭാഗക്കാർക്കുള്ള മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് മുട്ടക്കോഴി വിതരണം ചെയ്യുന്നത്.
മുട്ടയുടെ ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ 600 രൂപ നിരക്കിൽ ജനറൽ വിഭാഗത്തിലെ 855 ഗുണഭോക്താക്കൾക്കും 300 രൂപ നിരക്കിൽ പട്ടികജാതി വിഭാഗത്തിലെ 266 ഗുണഭോക്താക്കൾക്കുമാണ് മുട്ടക്കോഴി വിതരണം ചെയ്യുന്നത്. ജനറൽ വിഭാഗത്തിൽ 50 ശതമാനം പ്ലാൻ ഫണ്ടും 50 ശതമാനം ഗുണഭോക്തൃ വിഹിതവുമായി 10.26 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 2.71 ലക്ഷം രൂപയുടെയും പദ്ധതിയാണ് നടപ്പാക്കുന്നത്.