കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി റോഡിലെ ചുമരുകളിൽ പ്രശസ്ത രംഗപട ശില്പി ആർട്ടിസ്റ്റ് സുജാതനും ജിതിൻ ശ്യാം ഉൾപ്പെടെയുള്ള കലാകാരന്മാർ ചേർന്ന് മുപ്പതോളം ചിത്രങ്ങൾ ഒരുക്കും. 21ന് രാവിലെ 10.30ന് നിലവിളക്ക് കൊളുത്തി ചിത്ര രചന ആരംഭിക്കും. ആർട്ടിസ്റ്റ് സുജാതൻ ,പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, മാനേജിംഗ് കമ്മി്റ്റിയംഗങ്ങൾ സംബന്ധിക്കും.