വൈക്കം : നഗരസഭ കൃഷിവകുപ്പിന്റെ സഹകരണത്തോടെ നഗരസഭ വളപ്പിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു.

കൃഷിയിൽ ലഭിച്ച മുഴുവൻ ഉത്പ്പന്നങ്ങളും തോട്ടുവക്കത്തെ സ്‌നേഹഗിരി മിഷിനറീസ് സിസ്‌​റ്റേഴ്‌സ് നടത്തുന്ന അമലാ ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കാൻ നൽകി. കൃഷി ഓഫീസർ ഷീലറാണിക്ക് ചെയർപേഴ്‌സൺ രേണുക രതീഷ് ഉത്പ്പന്നങ്ങൾ കൈമാറി. നഗരസഭയുടെ ചു​റ്റുവളപ്പിലായി വഴുതന, തക്കാളി, വെണ്ട, ചീര, പയർ, പടവലം, കുമ്പളം, കുക്കുംബർ, മുളക് എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, കൗൺസിലർമാരായ രാജശ്രീ വേണുഗേപാൽ, എസ്. ഇന്ദിരാദേവി, ലേഖ ശ്രീകുമാർ, ബിജിമോൾ, മോഹനകുമാരി, രാധികാ ശ്യാം, എ.സി.മണിയമ്മ, കവിത രാജേഷ്, എസ്. അയ്യപ്പൻ, അശോകൻ വെള്ളവേലി, ആർ.സന്തോഷ്, കൃഷി അസി. മെയിസൻ മുരളി, പരിശീലകൻ ആരോമൽ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.