
കോട്ടയം : ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 20 മുതൽ 40 ശതമാനം വരെ സബ്‌സിഡി നൽകുന്നതിന് അനെർട്ട് നടപ്പാക്കുന്ന സൗര തേജസ് പദ്ധതിയിൽ ഉൾപ്പെടുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം. 21, 22, 23 തീയതികളിൽ കോട്ടയം കളത്തിപ്പടിയിലുള്ള അനെർട്ട് ജില്ലാ ഓഫീസ്, ലോഗോസ് സെന്റർ, പൊൻകുന്നം, തീക്കോയി, തൃക്കൊടിത്താനം, വൈക്കം, പാലാ, കാണക്കാരി എന്നിവിടങ്ങളിലെ ഊർജ്ജ മിത്ര സെന്ററുകൾ, ചങ്ങനാശേരി നാഷണൽ പബ്ലിക് ട്രസ്റ്റ്, ഏറ്റുമാനൂർ അർച്ചന വുമൺ സെന്റർ, ഏറ്റുമാനൂർ ഐ.ടി.ഐ. എനർജി കൺസർവേഷൻ സൊസൈറ്റി, നീണ്ടൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് രജിസ്‌ട്രേഷൻ. ഫോൺ : 9188119405, 0481 2575007.