
കോട്ടയം : പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള ശ്രീഅയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 5,11 ക്ലാസുകളിലേക്ക് പട്ടികജാതി/ വർഗ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മാർച്ച് 10 ന് രാവിലെ 9.30 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽ നടത്തും. അഞ്ചാം ക്ലാസ് പ്രവേശനം ഫിസിക്കൽ പരീക്ഷയുടെയും 11 ാം ക്ലാസ് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ളവർ സ്‌കൂൾ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562503.