
കോട്ടയം : കേന്ദ്ര സർക്കാരിന് കീഴിലുള്ള എം.എസ്.എം.ഇ ഡവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വൈക്കം നഗരസഭയുടെയും എൻയുഎൽഎമ്മിന്റെയും സഹകരണത്തോടെ 23 ന് രാവിലെ 9.30 ന് വൈക്കം മുനിസിപ്പൽ ഹാളിൽ ഏകദിന സംരംഭകത്വ സെമിനാർ നടത്തും. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെട്ടതാണ് സെമിനാർ. വിവിധ സംരംഭങ്ങളിൽ വിജയിച്ചവർ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 23 നകം പേര്, അഡ്രസ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ 8903195224, 9746090675, 9447086549 എന്നീ വാട്‌സ് ആപ്പ് നമ്പരിലോ, 04872360536 എന്ന ഫോൺ നമ്പരിലോ athirasadhu@gmail.com എന്ന ഇമെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണം. 50 പേർക്കാണ് അവസരം.