കോട്ടയം: എസ്.എൻ.ഡി.പി 3845-ാം നമ്പർ ഗുരുജയന്തിപുരം ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് വൈകുന്നേരം നാലിന് കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ബോർഡ് മെമ്പർ അഡ്വ.കെ.എ പ്രസാദ്, ശാഖാ പ്രസിഡന്റ് അനിൽ വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എ.കെ മനോഹരൻ, സെക്രട്ടറി കെ.കെ റെജിമോൻ എന്നിവർ പങ്കെടുക്കും.