എരുമേലി : യു.ഡി.എഫ് അംഗങ്ങൾ എരുമേലി പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ 'പട്ടികജാതി പഠനമുറി 'യിൽ അർഹരായവരുടെ പട്ടിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചചെയ്ത് തിരഞ്ഞെടുത്തവരുടെ പേരുകൾ അട്ടിമറിച്ച്, കമ്മിറ്റിയുടെ ചർച്ചയിൽ വരാത്തവരുടെ പേരുകൾ ഭരണപക്ഷം ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിച്ചു എന്ന് ആരോപിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചത്.