വാഴൂർ: കുട്ടികളുടെ ഗണിത ശേഷി വികസനത്തിന് സർക്കാർ ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് മഞ്ചാടി കൂടാരം. വാഴൂർ ഗ്രാമപഞ്ചായത്ത് മിനി ഹാളിൽ പ്രവർത്തിക്കുന്ന കൂടാരത്തിൽ ഏതാനും കുട്ടികൾക്കുകൂടി പ്രവേശനം നൽകും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 4,5,6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനത്തിന് അർഹത. സ്‌കൂൾ പ്രവർത്തിദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 5.30 വരെയാണ് ക്ലാസുകൾ. താത്പര്യമുള്ള രക്ഷിതാക്കൾ മഞ്ചാടി കൂടാരത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീകാന്ത് പി. തങ്കച്ചൻ, മഞ്ചാടി കൂടാരം കോഓർഡിനേറ്റർ വി.പി.പുരുഷോത്തമൻ എന്നിവർ അറിയിച്ചു. ഫോൺ: 9539367429