ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിൽ മരുതുകാവ് ഭഗവതി, മാളികപ്പുറത്തമ്മ, വെളിച്ചപ്പാട് എന്നീ ഉപദേവാലയങ്ങൾ പുനർനിർമ്മിക്കും. പ്രതിഷ്ഠകൾ ബാലാലയത്തിലേക്ക് മാറ്റി. ഉപതന്ത്രി ശ്രീകാന്ത് നമ്പൂതിരി, മേൽശാന്തി കിഴക്കേയില്ലം അനിൽ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ബാലാലയ പ്രതിഷ്ഠ. ഉപദേവാലയങ്ങൾ പൊളിച്ചുനീക്കി തടിയിലും ശിലയിലുമായി നിർമ്മിക്കും. മേൽക്കൂര ചെമ്പ് പൊതിഞ്ഞാണ് നിർമ്മാണം. ക്ഷേത്രപുനരുദ്ധാരണ ഭാഗമായുള്ള നടപ്പന്തലിന്റെ പണികളും മതിലിന്റെ ശേഷിക്കുന്ന പണികളും ഉടൻ തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.