കോട്ടയം: ചിങ്ങവനം കരിമ്പിൽ മഹാദേവർ ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി മഹോത്സവവും മാർച്ച് 1 മുതൽ 7 വരെ നടക്കുമെന്ന് പ്രസിഡന്റ് പി.പി നാണപ്പൻ ആക്കളം, സെക്രട്ടറി പി.വി സലുമോൻ പുത്തൻപറമ്പിൽ, വൈസ് പ്രസിഡന്റ് ഷാജി വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി സുരേഷ് വട്ടച്ചിറ പുത്തൻപറമ്പിൽ, ട്രഷറാർ വി.എം വിനോദ്കുമാർ എന്നിവർ അറിയിച്ചു. 28ന് വൈകുന്നേരം 4ന് കൊടിയേറ്റിനുള്ള കൊടിയും കൊടിക്കൂറയും ചെറുവള്ളി സരസമ്മ കുട്ടന്റെ വസതിയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്ര പൂജകൾ.

മാർച്ച് 1ന് വൈകിട്ട് 8.30ന് കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി സുമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 9.30ന് ഇളനീർ തീർത്ഥാടനം, ഉദ്ഘാടനം 28 എ പള്ളം ശാഖാ പ്രസിഡന്റ് അനിൽശങ്കർ. 11.30ന് ഇളനീർ അഭിഷേകം, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന താലപ്പൊലി. 2ന് വൈകിട്ട് 5ന് ശിവപുരാണ പാരായണം, 6.30ന് ദീപാരാധന, താലപ്പൊലി. 3ന് വൈകിട്ട് 5ന് ശിവപുരാണപാരായണം, 6.30ന് ദീപാരാധന, താലപ്പൊലി, രാത്രി 8ന് അത്താഴപൂജ. 4ന് വൈകിട്ട് 4ന് ശിവപുരാണ പാരായണം, 6.30ന് ദീപാരാധന, താലപ്പൊലി, അത്താഴപൂജ. 5ന് വൈകിട്ട് 4ന് ശിവപുരാണ പാരായണം, 6.30ന് ദീപാരാധന, താലപ്പൊലി, അത്താഴപൂജ. 6ന് രാവിലെ 11ന് ഉച്ചപൂജ, വൈകിട്ട് 5ന് ശിവപുരാണ പാരായണം, 6.30ന് താലപ്പൊലി, രാത്രി 10ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, പള്ളിവേട്ട,പള്ളിക്കുറുപ്പ്. സമാപനദിവസമായ 7ന് രാവിലെ 8ന് ശിവപുരാണപാരായണം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് യാത്രാഹോമം, തുടർന്ന് ആറാട്ട് പുറപ്പാട്, രാത്രി 7ന് ആറാട്ട്, മഹാകാണിക്ക, കൊടിയിറക്കൽ.