വെച്ചൂർ: വൈക്കം വെച്ചൂർ പഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ചു സമഗ്ര മാലിന്യ പരിപാലന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചാത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ , ഗീതാസോമൻ , പഞ്ചായത്ത് സെക്രട്ടറി റെജിമോൻ, പഞ്ചായത്ത് അസി.സെക്രട്ടറി സുധീന്ദ്ര ബാബു, വൈക്കം മൽസ്യഭവൻ ഓഫിസർ പി.കണ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി സരസൻ,അക്വാകൾച്ചർ പ്രമോട്ടർ വി.ബിജി തുടങ്ങിയവർ പ്രസംഗിച്ചു.