അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വെകിട്ട് 6 ന് ചീയപ്പാറയ്ക്കും ആറാം മൈലിനും ഇടയിയിൽ കാട്ടാനയെത്തി, ദേശീയ പായോരത്ത് നിലയുറപ്പിച്ചു. തുടർന്ന് ഈ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ടിരുന്ന വാച്ചറന്മാർ എത്തുകയും വിവരം ആറാം മൈലിലുള്ള ഫോറസ്റ്റ് ഓഫിസിൽ അറിയച്ചതിനെ തുടർന്ന് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി ആനയെ കാട്ടിനുള്ളിലേക്ക് കയറ്റി വിടുകയായിരുന്നു. . അടുത്ത കാലത്ത് ഈ മേഖലയിൽ ആനയുടെ സാന്നിദ്ധ്യം കണ്ടെതിനെ തുടർന്ന് വാഹനങ്ങൾ വന മേഖലയിൽ നിർത്തരുത് എന്നുള്ള ബോർഡ് വെച്ചത് സംബന്ധിച്ച് വിവാദം നിലനിൽക്കുമ്പോഴാണ് ദേശീയ പാതയിൽ പകൽ സമയത്ത് കാട്ടാനായുടെ സാന്നിദ്ധ്യം ഉണ്ടായത്.