അടിമാലി: കുറത്തികുടിയിൽ ആണ്ടു കർമങ്ങൾക്ക് കൊണ്ടുപോയ വസ്തുക്കൾ തിരിച്ചെടുക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആറ് പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുറത്തികുടി സ്വദേശി തങ്കപ്പൻ അർജുനൻ (57) നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.