പാലാ : മാർ സ്ലീവ മെഡിസിറ്റി പാലായുടെ മാനേജിംഗ് ഡയറക്ടറായി 5 വർഷമായി സേവനമനുഷ്ഠിക്കുന്ന മോൺ.അബ്രഹാം കൊല്ലിത്താനത്തുമലയിലിന് മാർ സ്ലീവാ കുടുംബാംഗങ്ങൾ യാത്രഅയപ്പ് നൽകി. പാലാ രൂപതയിലെ മുതിർന്ന വൈദികരിലൊരാളായ അദ്ദേഹം, മുട്ടുചിറ ഫൊറോനാ വികാരിയായിയാണ് സ്ഥലം മാറുന്നത്. 2017 ൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആദ്യ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും വളർച്ചയിലും പ്രധാന പങ്ക് വഹിച്ചു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് 2017 ൽ അദ്ദേഹം പാലാ രൂപതയുടെ വികാരി ജനറാൾ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും മാർ സ്ലീവ ഡയറക്ടറായി ചുമതലയേൽക്കുന്നതും.
പുതിയ മാനേജിംഗ് ഡയറക്ടറായി മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ചുമതലയേറ്റു.