കോട്ടയം: നഗരമധ്യത്തിൽ ബസേലിയസ് കോളേജിന് സമീപം മാലിന്യങ്ങൾ കുന്നുകൂടുന്നു. ഈരയിൽക്കടവ് ബൈപ്പാസ് റോഡിലേയ്ക്കുള്ള റോഡിൽ കോളേജ് ഹോസ്റ്റലിന് സമീപമാണ് മാലിന്യ മല. പ്ലാസ്റ്റിക് കവറുകളിലും ചക്കുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്.
വീതി കുറഞ്ഞ റോഡിലെ അപകടവളവിന് സമീപത്താണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. അനധികൃത പാർക്കിംഗും മാലിന്യങ്ങളും കാൽനടയാത്രികരെയും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ് . തെരുവ് നായ ശല്യവും രൂക്ഷമാണ്. ഇത്
റോഡിൽ അലക്ഷ്യമായി മാലിന്യം വലിച്ചിഴക്കുന്നതിനും ഇടയാക്കുന്നു.
പ്രധാന റോഡിൽ നിന്നും ടൗൺ ചുറ്റാതെ മണിപ്പുഴ, നാട്ടകം, കോടിമത, കളക്ടറേറ്റ് , കഞ്ഞിക്കുഴി എന്നിവിടങ്ങളിലേയ്ക്ക് പോകുന്നതിനായി നിരവധി പേരാണ് ഇതുവഴി ദിനം പ്രതി യാത്ര ചെയ്യുന്നത്.
@ഹോ എന്തൊരു നാറ്റം
മാലിന്യങ്ങൾ അഴുകി രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ഇരട്ടി ദുരിതമായി. പലരും മൂക്ക് പൊത്തി ആണ് യാത്ര ചെയ്യുന്നത്.
മാലിന്യങ്ങൾ നീക്കുകയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം എന്നാണ് ആവശ്യം.