വൈക്കം : തദ്ദേശസ്വയംഭരണ ദിനത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത വൈക്കം നമ്മുടെ ഉത്തരവാദിത്തം എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടത്തി. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസ് വിഷയാവതരണം നടത്തി. ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ് എം.കെ.രാഹുൽ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കവിത റെജി, ഗിരിജ പുഷ്‌ക്കരൻ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.എസ്. ഗോപിനാഥൻ, വീണ അജി, സുഷമ സന്തോഷ്, വൈക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പ്രീതരാജേഷ്, കൗൺസിലർമാരായ രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശീമോൻ , ഒ എം. ഉദയപ്പൻ,റാണിമോൾ , സുജാത മധു , ജെസ്സീല നവാസ്, മനോജ് കുമാർ , ജിയോഗ്രഫിക്കൽ ഓഫീസർ ഉണ്ണിക്കുട്ടൻ, പ്ലാൻ കോ-ഓർഡിനേറ്റർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. സലില സ്വാഗതവും ജോയിന്റ് ബി ഡി ഒ ടി.വി. പ്രശാന്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കുളള പുരസ്‌ക്കാരം ലഭിച്ച വൈക്കം എ.ഡി.എ പി.പി.ശോഭയെ ആദരിച്ചു. വി.ഇ.ഒ മാർക്കുള്ള ലാപ്പ്‌ടോപ്പും എം.പി വിതരണം ചെയ്തു.