മുക്കൂട്ടുതറ: മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് എരുമേലി പ്രൈമറി ഹെൽത്ത് സെന്ററിന് വാട്ടർ പ്യൂരിഫയറും വാട്ടർ ഡിസ്‌പെൻസറും വാങ്ങി നൽകി. ബാങ്ക് ചെയർമാൻ കെ.എഫ് കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ ഉദ്ഘാടനം ചെയ്തു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.ജെ അജിമോൻ ചിറ്റേട്ട്, ജോസ് സെബാസ്റ്റ്യൻ വലിയപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ, ഡോ.സീന ഇസ്മായിൽ, നാസർ പനച്ചി, ഷാജിമോൻ എന്നിവർ പങ്കെടുത്തു.