കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക യൂണിയൻ (എം) ജില്ലാ കമ്മിറ്റി കോട്ടയംഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും രാവിലെ 10ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കോട്ടയം ജില്ലാ പ്രസിഡന്റ് ജോസ് തോമസ് നിലപ്പന കൊല്ലി അദ്ധ്യക്ഷത വഹിക്കും. തോമസ്ചാഴിക്കാടൻ എം.പി മുഖ്യപ്രസംഗം നടത്തും.