
കോട്ടയം: കേന്ദ്ര നേതൃത്വത്തെ അനുസരിക്കാത്തവരെ പുറത്താക്കുമെന്ന് ഐ.എൻ.എൽ മുൻ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. ഐ.എൻ.എൽ പിളർന്നിട്ടില്ല, അങ്ങനെയുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. അബ്ദുൾ വഹാബിനെപ്പോലെയുള്ള നേതാക്കളുടേത് ഉഡായിപ്പ് രാഷ്ട്രീയമാണ്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് ഐ.എൻ.എൽ, സംസ്ഥാന കൗൺസിലിലെ ഭൂരിഭാഗം പേരും കേന്ദ്ര നേതൃത്വത്തിന് ഒപ്പമാണ്. പാർട്ടി ഇടതുപക്ഷ ചേരിയിൽ നിന്ന് പോരാടുന്നതിനെതിരെ അപശബ്ദമുണ്ടാക്കുന്നവരെ മാറ്റി നിറുത്തും. ജില്ലാ പ്രസിഡന്റ് ജിയാസ് കരീം, സെക്രട്ടറി ഡോ.അമീൻ സാഹിബ്,വനിതാ ലീഗ് അദ്ധ്യക്ഷ കെ.കെ ബേനസീർ, പി.എ നിയാസ്, ഷൈല ആസാദ്, നിഷാദ് ചക്കാലയ്ക്കൽ എന്നിവരും പങ്കെടുത്തു.