പാലാ: പുലിയന്നൂർ ശ്രീ മഹാദേവക്ഷേത്രോത്സവത്തിന് 23ന് കൊടിയേറും. കേരളത്തിലെ പ്രമുഖരായ കലാകാരന്മാരും മേളവിദഗ്ദ്ധരും ഗജവീരന്മാരും പങ്കെടുക്കും. കൊടിയേറ്റ് ദിവസമായ 23ന് വൈകീട്ട് 5.45ന് മേള രംഗത്തെ യുവ പ്രതിഭകളായ ഒറ്റപ്പാലം ഹരിയും പനാവൂർ ശ്രീഹരിയും ചേർന്ന് അവതരിപ്പിക്കുന്ന ഇരട്ടതായമ്പക. 8ന് തന്ത്രിഅനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി മുണ്ടക്കൊടി എം.വി. വിഷ്ണു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 8.30ന് ചന്ദ്രവീണ വാദകൻ മനോജ് അനന്തപുരിയുടെ പ്രയാഗ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഫ്യൂഷൻ രാവ്
രണ്ടാം ഉത്സവദിവസം മുതൽ ആറാം ഉത്സവദിവസം വരെ എല്ലാ ദിവസവും ഉത്സബലിയും കിടങ്ങൂർ രാജേഷ് , കലാമണ്ഡലം പുരുഷോത്തമൻ, ചൊവ്വല്ലൂർ മോഹന വാര്യർ, പല്ലശന രതീഷ് മുതലായവരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടക്കും. 24ന് വൈകീട്ട് 6.30ന് ഗീത വാഞ്ചീശ്വരനും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന. 8ന് കൊടിക്കീഴിൽ വിളക്ക്, 25ന് വൈകീട്ട് 6.15 മുതൽ ചാക്യാർകൂത്ത്, 7.45ന് രാഗസുധാരസം.
26 ന് 6.30ന് ചലചിത്ര പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് അവതരിപ്പിക്കുന്ന അമൃതതരംഗിണി. 8.30 മുതൽ പഞ്ചവാദ്യം. 27ന് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, വൈകീട്ട് 7ന് തുഷാർ മുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതസദസ്. 28ന് ശ്രീബലി എഴുന്നള്ളിപ്പിന് മംഗലാംകുന്ന് അയ്യപ്പൻ തിടമ്പേറ്റും. വൈകീട്ട് 6 ന് മുത്തോലിക്കവല കാണിയ്ക്ക മണ്ഡപം, അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം കവല എന്നിവിടങ്ങളിലേയ്ക്ക് സമൂഹപ്പറ. ശിവരാത്രി ദിവസമായ മാർച്ച് 1ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്. ഈരാറ്റുപേട്ട അയ്യപ്പൻ തിടമ്പേറ്റും. 12.30ന് കാവടി അഭിഷേകം,1ന് കുറത്തിയാട്ടം, വൈകിട്ട് കാഴ്ചശ്രീബലി, 9.30 മുതൽ നൃത്തമഞ്ജരി, 12 മുതൽ ശിവരാത്രി പൂജ. 1 മുതൽ പള്ളിവേട്ട എഴുന്നള്ളിപ്പ്, ആറാട്ട് ദിവസമായ മാർച്ച് 2ന് രാവിലെ 9ന് ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് 5ന് കൊടിയിറക്ക്, ആറാട്ടുകടവിലേയ്ക്ക് എഴുന്നള്ളത്ത്.ഗുരുവായൂർ നന്ദൻ തിടമ്പേറ്റും. ആറാട്ട് പുറപ്പാട് മേളം.7 മുതൽ സംഗീതജ്ഞൻ ഡോ. ശ്രീവൽസൻ ജെ. മേനോൻ അവതരിപ്പിക്കുന്ന സംഗീതസദസ്. 10 മുതൽ ആറാട്ട് എതിരേൽപ്പ്.