കുറവിലങ്ങാട്: കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവം 23ന് കൊടിയേറും. 27ന് പള്ളിവേട്ട. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും.23ന് വൈകിട്ട് 7ന് തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 24,25,26,27 ദിവസങ്ങളിൽ ഉത്സവബലി,രാവിലെ 11.30ന് ഉത്സവബലി ദർശനം.23ന് രാത്രി 7.30ന് കലാപീഠം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം,24ന് 7ന് ശ്രീ കൃഷ്ണ വാദ്യകലാസമിതിയുടെ ചെണ്ട മേളം, 25ന് 7ന് വാഴപ്പള്ളി ഹരിരാഗ് നന്ദൻ അവതരിപ്പിക്കുന്ന സംഗീതസദസ്. 26ന് 7ന് മീരാ അരുണിന്റെ വീണകച്ചേരി, 27ന് വൈകിട്ട് 7ന് വൈക്കം ജലജ ആർ അവതരിപ്പിക്കുന്ന സംഗീതസദസ്. ആറാട്ടു ദിവസമായ 28ന് രാവിലെ 9 മുതൽ പനച്ചിക്കാട് വൈഷ്ണവം ഭജൻസിന്റെ ഈശ്വരനാമഘോഷം. തുടർന്ന് ആറാട്ട് സദ്യ.. വൈകിട്ട് 7ന് കൊടിയിറക്ക് തുടർന്ന് ആറാട്ട്.