board
10 കിലോമീറ്ററിനുള്ളില്‍ വാഹനം നിറുത്തിരുതെന്ന പരാമര്‍ശം നീക്കം ചെയ്ത ബോര്‍ഡ്

അടിമാലി: വനംവകുപ്പ് സ്ഥാപിച്ച ബോർഡിലെ വനമേഖലയിലെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന വിവാദപരാമർശം പ്രതിഷേധത്തിനൊടുവിൽ നീക്കി. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം വന മേഖലയിലെ 10 കിലോമീറ്റർ വരുന്ന ഭാഗത്ത് വാഹനങ്ങൾ നിറുത്തരുതെന്ന് സൂചിപ്പിച്ച് വനം വകുപ്പ് സ്ഥാപിച്ചിരുന്ന ബോർഡിലെ പരാമർശങ്ങളാണ് നീക്കിയത്. റാണിക്കല്ലിന് സമീപവും ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപവുമായിരുന്നു ബോർഡുകൾ സ്ഥാപിച്ചിരുന്നത്. വാഹനങ്ങൾ നിറുത്തരുതെന്ന പരാമർശം വന്നതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ പ്രധിഷേധം ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ബോർഡിൽ നിന്ന് വാഹനങ്ങൾൾ 10 കിലോമീറ്റർ പരിധിക്കുള്ളിൽ നിർത്തരുതെന്ന പരാമർശം വനംവകുപ്പിന് നീക്കം ചെയ്യേണ്ടി വന്നത്.