painting

ചങ്ങനാശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചിത്രരചനാ മത്സരം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ബി. ആനന്ദക്കുട്ടൻ, വൈസ് പ്രസിഡന്റ് ടി. ശശികുമാർ , കൺവീനർ എ.കെ ഷാജി, ശിശുക്ഷേമ സമിതി നിരീക്ഷക കെ. ജ്യോതി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ. പി. കെ. പത്മകുമാർ സ്വാഗതവും ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എം പ്രദീപ് നന്ദിയും പറഞ്ഞു. 125 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.