deen

ചങ്ങനാശേരി: മഹിളാമോർച്ച മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും സമർപ്പണ നിധിയും അഡ്വ: രഞ്ജിത്ത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും തുരുത്തി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ഭാരതീയ ജനത മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ലിജി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനത മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീരേഖ ആർ നായർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ, ജനറൽ സെക്രട്ടറി ബിജു മങ്ങാട്ടുമഠം, സെക്രട്ടറി ലത ഓമനക്കുട്ടൻ, കെ. ഡി കുഞ്ഞുമോൻ,അംബികാദേവി, കെ. മംഗളാംബിക എന്നിവർ പങ്കെടുത്തു.