കോട്ടയം: മദ്യലഹരിയിൽ യുവാവ് 108 ആംബുലൻസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു. എരുമേലി സർകാർ ആശുപത്രിയിലെ പോർച്ചിൽ കിടന്ന 108 ആംബുലൻസിന്റെ ചില്ലുകളാണ് തകർത്തത്. ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. ആംബുലൻസിന്റെ മുൻ വശത്തെയും പിൻവശത്തേയും സൈഡ് ഡോറുകളിലെയും ചില്ലുകൾ തകർത്തു. ലഹരിക്ക് അടിമയായ പ്രതി സ്ഥലത്ത് ഇത്തരത്തിൽ പതിവായി ആക്രമണം നടത്തുന്നയാളാണെന്ന് പറയുന്നു. ഇയാളെ ജീവനക്കാർ പിടികൂടി എരുമേലി പൊലീസിന് കൈമാറി.