
കോട്ടയം: കർഷക യൂണിയന്റെ (എം) നേതൃത്വത്തിൽ 22ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. വന്യജീവി അക്രമത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക, രാസവള വിലവർദ്ധന പിൻവലിക്കുക, കാർഷിക ഉത്പന്നങ്ങളുടെ അടിസ്ഥാന വില വർദ്ധിപ്പിക്കുക, കേന്ദ്ര ബഡ്ജറ്റിൽ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. കർഷക യൂണിയൻ കോട്ടയം ജില്ലാ പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രസംഗം നടത്തും.