വൈക്കം : തലയാഴം പഞ്ചായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 600 കുടുംബങ്ങൾക്ക് സാമ്പത്തിക ഉന്നമനത്തിനായി മട്ടുപ്പാവിലും അടുക്കള മുറ്റത്തും കോഴിവളർത്തൽ പദ്ധതി ആവിഷ്‌കരിച്ചു. കോഴികളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്റ്റ്യൻ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രമേശ് പി ദാസ്, പഞ്ചായത്ത് മെമ്പർമാരായ കൊച്ചുറാണി, ഷീജ ഹരിദാസ്, കെ. ബിനിമോൻ, ടി.മധു, മൃഗാശുപത്രി ഡോക്ടർ ബിജു എന്നിവർ പ്രസംഗിച്ചു.