തലയോലപ്പറമ്പ് : ആദിവാസി മേഖലയിലും അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലെയും നൂതന വിദ്യാഭ്യാസ രംഗത്തെ ഇടപെടലിനുള്ള ദേശീയ പുരസ്‌കാരം നേടിയ സമഗ്ര ശിക്ഷ കോട്ടയം ജില്ല പ്രോഗ്രാം ഓഫീസർ ധന്യാ.പി വാസുവിനെ യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബി.അനിൽകുമാർ ധന്യാ .പി വാസുവിനെ ഷാളണിയിച്ച് ആദരിച്ചു. പി.കെ ദിനേശൻ, എസ് ജയപ്രകാശ്, കെ.കെ കൃഷ്ണകുമാർ, ജോർജ്കുട്ടി ഷാജി, ഇ.എസ് ഹരീഷ് കുമാർ, സന്തീപ് ടി.സന്തോഷ്, ഇ.വി അജയകുകാർ, ജോൺ ജോസഫ്, ലിബിൻ വിൽസൺ, വിനു ഹരിദാസ്, എം.ജി അനൂപ്, ഇ.എച്ച് ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.