മുണ്ടക്കയം: കോരുത്തോട് സി.കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക ഭാഷാദിനം ആചരിച്ചു .ഭാഷാ പ്രതിജ്ഞ, മലയാള ഭാഷാപിതാവ് എഴുത്തച്ഛൻ അനുസ്മരണ പ്രഭാഷണം, മധുരം വിതരണം എന്നിവ നടത്തി. ഭാഷാ ദിനാചരണം പ്രിൻസിപ്പൽ അനിത ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഉഷ സജി, അദ്ധ്യാപകരായ സിനി ബിനു, രജനി രാമചന്ദ്രൻ, അമ്പിളി സജി, മായ സുരേഷ്, സീമ സജി എന്നിവർ പ്രസംഗിച്ചു.