വൈക്കം: : കോൺഗ്രസ് 137ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി അക്കൗണ്ടിലേക്ക് 137 രൂപ നൽകുന്ന പരിപാടിയിൽ ജില്ലയിൽ നിന്ന് അയ്യായിരം ഐ.എൻ.ടി.യു.സി തൊഴിലാളികൾ 25 ന് ഒന്നാം ഘട്ടമായി തുക നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ഐ.എൻ.ടി.യു.സി റീജണൽ കമ്മ​റ്റി യോഗം വൈക്കം കോൺഗ്രസ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലഞ്ചിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം കല്ലറ പഞ്ചായത്തിലെ അറുപത് തൊഴിലാളികളുടെയും മറവൻതുരുത്ത് പഞ്ചായത്തിലെ അമ്പത് തൊഴിലാളികളിൽ നിന്നും സ്വരൂപിച്ച തുക ഫിലിപ്പ് ജോസഫ് കെ.പി.സി.സിയ്ക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ദേശീയ പൊതു പണിമുടക്ക് വിജയിപ്പിക്കുന്നതിന് വ്യാപകമായ പ്രചാരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. റീജണൽ പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, സംസ്ഥാന വർക്കിംഗ് കമ്മ​ിറ്റി അംഗം പി.വി. പ്രസാദ്, ജില്ലാ ഭാരവാഹികളായ വി.ടി.ജെയിംസ്, ഇടവട്ടം ജയകുമാർ , ടി.ആർ.ശശികുമാർ , റീജണൽ ഭാരവാഹികളായ ജീ . രാജീവ്, ജോർജ്ജ് വർഗ്ഗീസ്, മോഹൻ കെ. തോട്ടുപുറം, യു. ബേബി, കെ.എൻ.വേണുഗോപാൽ, പി.ആർ. രത്‌നപ്പൻ , പ്രീത രാജേഷ്, ശ്രീദേവി അനിരുദ്ധൻ, രാജശ്രീ വേണുഗോപാൽ, കെ.സജീവൻ , വർഗ്ഗീസ് പുത്തൻചിറ , സന്തോഷ് ചക്കനാടൻ, വൈക്കം ജയൻ തുടങ്ങിയവർ സംസാരിച്ചു.