വൈക്കം : ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ കൊടിയേറും.
രാവിലെ 7.15നും 7.50നും ഇടയ്ക്ക് ശിവഗിരി മഠം ശ്രീനാരായണ പ്രസാദ് കൊടിയേറ്റും. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഭദ്രദീപ പ്രകാശനം നടത്തും.തുടർന്ന് ദേശതാലപ്പൊലി, 8 ന് തിരുവാതിരകളി, 8.30 ന് സംഗീതാഞ്ജലി. 24 ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 ന് ശ്രീബലി, 8 ന് വിളക്കിനെഴുന്നള്ളിപ്പ്, 8 മുതൽ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന പാട്ടുപാടുന്ന വെള്ളായി നാടകം. 25 ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 ന് ശ്രീബലി, 6.30 ന് പ്രഭസമർപ്പണം, രാത്രി 8 മുതൽ കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷന്റെ ചലച്ചിത്ര പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള. 25 ന് വൈകിട്ട് 5.30 മുതൽ കാഴ്ചശ്രീബലി, 8ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ സ്വർണ്ണമുഖി നാടകം. 27 ന് രാവിലെ 5.30 മുതൽ 7 വരെ കാഴ്ചശ്രീബലി, താലപ്പൊലി വരവ്, 8ന് കൊല്ലം നാട്ടുമൊഴി അവതരിപ്പിക്കുന്ന തിരുമുടിയാട്ടം നാടൻപാട്ടും കളിയരങ്ങും. 28 ന് പള്ളിവേട്ട മഹോത്സവം. 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 മുതൽ 7 വരെ കാഴ്ചശ്രീബലി, രാത്രി 9 മുതൽ 11 വരെ കാവടിവരവ്, കാവടി അഭിഷേകം, 11.30 മുതൽ പള്ളിപ്പുറപ്പാട്, പള്ളിവേട്ട, പള്ളിക്കുറപ്പ്. 1ന് മഹാശിവരാത്രി മഹോത്സവം. തുടർന്ന് സ്വർണ്ണക്കാവടി - വെള്ളിക്കാവടി വരവ്, 7 മുതൽ 8 വരെ ഭജനാമൃതം, 8 മുതൽ 9 വരെ ശ്രീബലി, 4.30 മുതൽ 7 വരെ കാഴ്ചശ്രീബലി, വൈകിട്ട് 7.30ന് ശിവരാത്രി ദർശനം, തുടർന്ന് പുഷ്പാഭിഷേകം, രാത്രി 8 മുതൽ ചാക്യാർകൂത്ത്, 9.30 ന് ആറാട്ട്ബലി, കൊടിയിറക്ക്, ആറാട്ട്പുറപ്പാട്, രാത്രി 11 മുതൽ ആറാട്ട്, തുടർന്ന് വലിയകാണിക്ക, രാവിലെ 6 മുതൽ പിതൃതർപ്പണം.