തലയോലപ്പറമ്പ് : കാരിക്കോട് ശിവക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന പൊതുകുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് കോൺഗ്രസ് തട്ടാറുകുന്ന് യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.എം അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഏ.കെ ഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ കോയിക്കൽ, കൃഷ്ണൻ കുട്ടി, സന്തോഷ്, ജെയിംസ്, ലിജോ, അനൂപ്, സുരേന്ദ്രൻ, രാജേഷ്, നാരായണൻ നായർ, ജിതു, സോമൻ, വിജയൻ എന്നിവർ പ്രസംഗിച്ചു.