
കോട്ടയം : പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ നടത്തിപ്പിനായി പ്രോജക്ട് അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്/അംഗീകൃത ബിരുദവും ഒരു വർഷത്തെ ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എ. കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. പ്രായം 18- 30. താത്പര്യമുള്ളവർ 24 ന് രാവിലെ 10.30 ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ എത്തണം. ഫോൺ : 8281040550.