കൊല്ലാട്: എസ്.എൻ.ഡി.പി യോഗം 3763-ാം നമ്പർ കൊല്ലാട് കിഴക്കുപുറം തൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിനും 23-ാമത് ഗുരുദേവ പ്രതിഷ്ടാ വാർഷികത്തിനും ഇന്ന് തുടക്കമാകും. മാർച്ച് 1ന് ആറാട്ടോടെ സമാപിക്കും. എല്ലാ ദിവസവും പതിവ് ക്ഷേത്രപൂജകൾ. ഇന്ന് രാവിലെ 9ന് കൊടിക്കയർ ഘോഷയാത്ര, വൈകിട്ട് 7നും 7.40നും മദ്ധ്യേ വിനോദ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അയ്മനം അനുമോൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വെടിക്കെട്ട്, രാത്രി 8.30ന് കൊടിയേറ്റ് സദ്യ. 23ന് വൈകിട്ട് 7ന് അപ്പംമൂടൽ, 8.30ന് മംഗളപൂജ. 24ന് വൈകിട്ട് 7ന് ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയും വടമാല സമർപ്പണവും, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 25ന് വൈകിട്ട് 7ന് കുസുമ കുംഭാഭിഷേകവും കുങ്കുമാർച്ചനയും, രാത്രി 8.30ന് മംഗളപൂജ. 26ന് രാവിലെ 7ന് മഹാമൃത്യുജ്ഞയഹോമം, ശിവസഹസ്രനാമാർച്ചന, വൈകിട്ട് 7ന് സമൂഹനീരാഞ്ജനവും ഭസ്മാഭിഷേകവും. 27ന് രാവിലെ 8ന് നവഗ്രഹപൂജ, 11ന് ഇളനീർ അഭിഷേകം, ചന്ദനാഭിഷേകം, 12.30ന് വിദ്യാഭ്യാസ അവാർഡ് ദാനം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് പൂമൂടൽ. 28ന് വൈകിട്ട് 7ന് സർപ്പപൂജ, സർപ്പബലി, അഷ്ടനാഗപൂജ. മാർച്ച് 1ന് രാവിലെ 7ന് പള്ളിയുണർത്തൽ, കണികാണിക്കൽ, 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 8ന് ആറാട്ടുപുറപ്പാട്, 10ന് ആറാട്ട് എതിരേൽപ്പ്, 11.30ന് വലിയകാണിക്ക, കൊടിയിറക്ക്, മഹാശിവരാത്രി പൂജ, വെടിക്കെട്ട്.