കോട്ടയം: എംപി ഫണ്ടിൽ നിന്ന് 19.75 ലക്ഷം രൂപ ഉപയോഗിച്ച് കോട്ടയം മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ പൂർത്തീകരിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ പുന്നത്ര ക്ഷീര സംഘം കെട്ടിടത്തിന്റെയും, 4.75 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച ചെമ്പ് പഞ്ചായത്തിലെ മഹാദേവക്ഷേത്രം - കോട്ടോപ്പാടം റോഡിന്റെയും 10 ലക്ഷം രൂപ ചിലവഴിച്ച് ഇടപ്പാടി ലക്ഷംവീട് കുടിവെള്ളപദ്ധതിക്ക് വേണ്ടി നിർമ്മിക്കുന്ന വാട്ടർ ടാങ്കിന്റെ നിർമാണോദ്ഘാടനവും എം.പി നിർവഹിച്ചു